കെ. ജയകുമാറിന്റെ ഗാനരചനയുടെ 50 വര്‍ഷം ആഘോഷിക്കുന്നു
1575041
Saturday, July 12, 2025 4:27 AM IST
കൊച്ചി: എം.കെ.അര്ജുനന് മാസ്റ്റര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും കവിയും ഗാനരചയിതാവുമായ കെ. ജയകുമാറിന്റെ ഗാനരചനയുടെ 50 വര്‍ഷം ആഘോഷിക്കുന്നു.
20ന് വൈകീട്ട് അഞ്ചിന് എറണാകുളം ഫൈന്‍ ആര്‍ട്സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പിന്നണി ഗായകര്‍ ഒരുക്കുന്ന ഗാനമേള, നൃത്തശില്പം, മറ്റു കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ടി.ജെ. വിനോദ് എംഎല്‍എ, ഗോകുലം ഗോപാലന്, ഡോ. അനൂപ്, വിദ്യാധരന് മാസ്റ്റര്‍, ടി.എസ്. രാധാകൃഷ്ണന്, നടന് ദേവന്, ജയരാജ് വാര്യര്‍, ബിജിബാല്‍, സാജന് പള്ളുരുത്തി തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ ഫൗണ്ടേഷന് ഭാരവാഹികളായ ഫാ.അനില്‍ ഫിലിപ്പ്, ജോസഫ് ആന്റണി, അശോകന് അര്ജുനന്, വി.കെ. പ്രകാശന് തുടങ്ങിയവര്‍ പങ്കെടുത്തു.