എംഡിഎംഎയുമായി യുട്യൂബര്‍ പിടിയിലായ സംഭവം : യാതൊരു ബന്ധവുമില്ലെന്ന് ഒബ്സ്ക്യുറ എന്റര്‍ടെയ്ന്‍മെന്റ്സ്
1575046
Saturday, July 12, 2025 4:27 AM IST
കൊച്ചി: കൊച്ചിയില്‍ യുട്യൂബര്‍ എംഡിഎംഎയുമായി പിടിയിലായ സംഭവത്തില്‍ കമ്പനിക്ക് യാതൊരു ബന്ധവും ഇല്ലെന്ന് റിന്‍സി ജോലി ചെയ്തിരുന്ന ഒബ്സ്ക്യൂറ എന്റര്ടെയ്ന്മെന്റ്. റിന്‍സി മുംതാസ് കമ്പനിയിലെ സ്ഥിര ജീവനക്കാരിയല്ലെന്ന് ഉടമ സെബാന് അഗസ്റ്റിന് പത്രസമ്മേളനത്തില്‍ അറിയിച്ചു.
സംഭവം വ്യക്തിപരമാണെന്നും കമ്പനി ഒരു രീതിയിലും ഇതിനെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും സെബാന് അഗസ്റ്റിന് പറഞ്ഞു. കമ്പനിയിലെ സിനിമയുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നവരില്‍ ഒരാള്‍ മാത്രമാണ് റിന്‍സി.
ഇതിനുള്ള പണം നല്കുമെന്നാല്ലാതെ മാസശമ്പളം നല്കുന്ന ജീവനക്കാരിയുമല്ല. മൂന്നുവര്‍ഷമായി ഇവരോടൊപ്പം ജോലി ചെയ്യുന്നു. റിന്‍സി ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് തനിക്ക് അറിയില്ലായിരുന്നു.
മാത്രമല്ല, ഇവര്‍ താമസിക്കുന്ന സ്ഥലവും കമ്പനി എടുത്തു നല്കിയതല്ല. അതുകൊണ്ടുതന്നെ ഇവരുടെ ഇത്തരത്തിലുള്ള പ്രവൃത്തിയുമായി കമ്പനിക്ക് യാതൊരു ബന്ധവുമില്ലെന്നും തങ്ങളുടെ സ്ഥാപനത്തെ മോശമായി ചിത്രീകരിക്കരുതെന്നും സെബാന് അഗസ്റ്റിന് പറഞ്ഞു.