ഐഒസി എൽപിജി പ്ലാന്റിൽ ഗേറ്റ് മീറ്റിംഗ് നടത്തി
1575053
Saturday, July 12, 2025 4:39 AM IST
തൃപ്പൂണിത്തുറ: ഐഒസി എൽപിജി ബോട്ട്ലിംഗ് പ്ലാന്റിലെ ലോഡിംഗ് ആൻഡ് അൺലോഡിംഗ്, ഹൗസ് കീപ്പിങ്ങ് തൊഴിലാളികളുടെ സേവന വേതന കരാർ പുതുക്കാത്തതിൽ പ്രതിഷേധിച്ച് 15ന് സംയുക്ത സമര സമിതി ഐഒസി സ്റ്റേറ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തുന്നതിന്റെ ഭാഗമായി ഉദയംപേരൂർ ഐഒസി എൽപിജി പ്ലാന്റിൽ സമരസമിതിയുടെ നേതൃത്വത്തിൽ ഗേറ്റ് മീറ്റിംഗ് സംഘടിപ്പിച്ചു.
കേരള പെട്രോളിയം ആൻഡ് ഗ്യാസ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) സംസ്ഥാന പ്രസിഡന്റ് പി.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. സംയുക്ത സമരസമിതി ചെയർമാൻ ജോൺ ജേക്കബ് അധ്യക്ഷത വഹിച്ചു. ട്രേഡ് യൂണിയൻ നേതാക്കളായ എൻ.കെ. ജോർജ്, രാജു പി. നായർ, പി.കെ. ബാബു, കെ.എം.അനിൽ കുമാർ, എം.പി. പ്രദീപ്, കമൽഗിപ്ര, പി.സി. സുനിൽ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.