പട്ടിമറ്റത്ത് റോഡിലേക്ക് മരം വീണു; ഗതാഗതം തടസപ്പെട്ടു
1484714
Friday, December 6, 2024 3:32 AM IST
കോലഞ്ചേരി: പട്ടിമറ്റം കോട്ടമല-എസ്എൻജി റോഡിൽ നിച്ചലം കോളനിക്ക് സമീപം വട്ടമരം റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. രാത്രിയുണ്ടായ കാറ്റിൽ മരം വീണ് രണ്ട് വൈദ്യുത കാലുകൾ ഒടിഞ്ഞു. പട്ടിമറ്റം അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃതത്തിൽ സേനാംഗങ്ങളായ ആർ. ഷുഹൈബ്, എം.ജെ. അലി, വി.പി. മിഥുൻ, കെ.കെ. ബിബി, ആർ.യു. റെജുമോൻ, എസ്. അനിൽകുമാർ, ഷിജു സോമൻ എന്നിവർ ചേർന്ന് മരം മുറിച്ച് നീക്കി ഗതാഗതം സുഗമമാക്കി.