2.090 കിലോ കഞ്ചാവുമായി നാലു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
1484456
Thursday, December 5, 2024 3:27 AM IST
കൊച്ചി: വില്പനയ്ക്കെത്തിച്ച കഞ്ചാവുമായി നാലു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍.
എടപ്പാള്‍ കോലത്ത് മഖിയന്റെ വളപ്പില്‍ വീട്ടില്‍ എം.എ. ആഷിഖ് (21), പാലക്കാട് കാപ്പുര്‍ പതിയാപുരക്കല് വീട്ടില്‍ മുഹമ്മദ് അംജാദ്(21), മലപ്പുറം ആലങ്കോട് നീര്ഗോലില് എന്‍. അക്വില്‍(21), മലപ്പുറം വക്കുളങ്കര വീട്ടില്‍ അസ്ലം (24) എന്നിവരെയാണ് നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എ. അബ്ദുള്‍ സലാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ദേശാഭിമാനി സൗത്ത് കീര്‍ത്തി നഗര്‍ റോഡില്‍ ഇവര്‍ താമസിച്ചിരുന്ന വാടക വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 2.090 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്. നഗരത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളാണ് പ്രതികള്‍. മലപ്പുറം സ്വദേശിയാണ് ഇവര്‍ക്ക് കഞ്ചാവ് നല്‍കിയതെന്നാണ് മൊഴി.
ഇയാള്‍ മറ്റൊരു കേസില്‍ മലപ്പുറത്ത് പോലീസിന്റെ പിടിയിലാണ്. സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.