വചനം സന്പത്തും ശക്തിയും: മാർ മഠത്തിക്കണ്ടത്തിൽ
1484184
Wednesday, December 4, 2024 3:30 AM IST
കോതമംഗലം: വചനം നമുക്ക് സന്പത്തും ശക്തിയുമാണെന്ന് ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ നടക്കുന്ന 19-ാം കോതമംഗലം ബൈബിൾ കണ്‍വൻഷന്റെ നാലാം ദിനമായ ഇന്നലെ വിശുദ്ധ കുർബാന മദ്ധ്യേ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ദൈവവചനം ആത്മീയവും ശരീരികവും മാനസികവുമായ സൗഖ്യം നൽകി ഏവരെയും അനുഗ്രഹിക്കട്ടെയെന്നും ബിഷപ് കൂട്ടിച്ചേർത്തു. ജപമാലയോടെയാണ് ശുശ്രുഷകൾ ആരംഭിച്ചത്. വിശുദ്ധ കുർബാനയിൽ രൂപതാധ്യക്ഷൻ മുഖ്യ കാർമികനായി.
കുറുപ്പുംപടി ഫൊറാന വികാരി ഫാ. ജെയിംസ് കക്കുഴി, വെളിയേച്ചാൽ ഫൊറാന വികാരി റവ. ഡോ. തോമസ് പറയിടം, ഫാ. അഗസ്റ്റിൻ പടിഞ്ഞാറേക്കുറ്റ്, ഫാ. അലൻ മരുത്വാമല എന്നിവർ സഹകാർമികരായി. ഫാ. തോമസ് കാഞ്ഞിരക്കോണം, ബ്രദർ സുനിൽ പന്നിയാർകുട്ടി എന്നിവർ വചനപ്രഘോഷണം നടത്തി. കണ്വൻഷൻ ഇന്നു സമാപിക്കും. വൈകുന്നേരം 3.30 മുതൽ 8.30 വരെയാണ് കണ്വൻഷൻ.