മുണ്ടകൻ കൃഷി വെള്ളത്തിൽ
1483949
Tuesday, December 3, 2024 3:38 AM IST
കോലഞ്ചേരി:ന്യൂനമർദത്തെ തുടർന്നുണ്ടായ ശക്തമായ മഴ ഇത്തവണ മുണ്ടകൻ കൃഷിയിറക്കിയ കർഷകരെ ദുരിതത്തിലാക്കി. കേവലം 20 മുതൽ 30 ദിവസം വരെ വളർച്ചയുള്ള ഐക്കരനാട് പഞ്ചായത്തിലെ ഞെരിയാംകുഴി, കരിപ്പാത്താഴം പാടങ്ങളിലെ 100 ഏക്കറോളം നെൽകൃഷിയാണ് വെള്ളത്തിൽ മുങ്ങിയിരിക്കുന്നത്.
വർഷങ്ങളായി കൃഷി ഇറക്കാതെ തരിശുകിടന്ന കൃഷിയിടങ്ങൾ കൃഷിയിറക്കാൻ സന്മസ് കാണിച്ച കർഷകർ ഇതോടെ നിരാശയിലാണ്. വിത കഴിഞ്ഞ് 20 ദിവസത്തിന് ശേഷമാണ് വിള ഇൻഷ്വറൻസ് നടപടികൾ ആരംഭിക്കുന്നത്. മിക്ക കൃഷിയിടങ്ങളും ഇതിനാൽ ഇൻഷ്വർ ചെയ്യാനും കഴിഞ്ഞിട്ടില്ല. ഇനിയും മഴ തുടർന്നാൽ കൂടുതൽ നെൽകൃഷിയിടങ്ങൾ നശിച്ചുപോകാൻ സാധ്യതയുണ്ട്.