കേരളോത്സവം; മത്സരങ്ങൾ പൂർത്തിയായി
1483693
Monday, December 2, 2024 3:52 AM IST
ആരക്കുഴ: പഞ്ചായത്ത് കേരളോത്സവവുമായി ബന്ധപ്പെട്ട മത്സരങ്ങൾ പൂർത്തിയായി. വിവിധ ഇനങ്ങളിലായി പഞ്ചായത്തിലെ യുവജനങ്ങൾ അവരുടെ കഴിവുകൾ മാറ്റുരച്ചു. മേള നടത്തുന്നതിനായി പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 50,000 വകയിരുത്തിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ജാൻസി മാത്യു വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ദീപ്തി സണ്ണി, ജിജു ഓണാട്ട്, പഞ്ചായത്തംഗങ്ങളായ സാബു പൊതൂർ, വിഷ്ണു ബാബു, പഞ്ചായത്ത് ജീവനക്കാർ എന്നിവർ പങ്കെടുത്തു.