കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
1460807
Sunday, October 13, 2024 11:46 PM IST
ആലങ്ങാട്: ആലുവ പറവൂർ റോഡിൽ നിയന്ത്രണംവിട്ട കാർ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ആലുവ തോട്ടയ്ക്കാട്ടുകര കുണ്ടൂർ സജീവ്കുമാറിന്റെ മകൻ ഹരികൃഷ്ണനാണു (27) മരിച്ചത്. കഴിഞ്ഞദിവസം രാത്രി മനയ്ക്കപ്പടി കവലയിലായിരുന്നു അപകടം. ഉടൻ ഹരികൃഷ്ണനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. അമ്മ: സേതുലക്ഷ്മി. സഹോദരൻ: ഉണ്ണിക്കൃഷ്ണൻ.