പാഴൂർ ആറ്റുതീരം പാർക്കിൽ മാലിന്യം തള്ളുന്നു
1460724
Saturday, October 12, 2024 4:11 AM IST
പിറവം: പാഴൂർ ആറ്റുതീരം പാർക്കിൽ മാലിന്യം തള്ളുന്നു. വീടുകളിൽനിന്നുള്ള മാലിന്യങ്ങൾ അടക്കം പാർക്കിലെ പുഴയുടെ തീരത്ത് നിക്ഷേപിക്കുകയാണ്. പകൽ സമയങ്ങളിൽപോലും ഇവിടെ മാലിന്യം തള്ളുന്നുണ്ട്. ഇവിടെ കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും നടപടികളൊന്നും ഉണ്ടാകാറില്ലെന്നാണ് ആക്ഷേപം.
പിറവം പുഴയുടെ തീരത്ത് സർക്കാരിന്റെയും പിറവം നഗരസഭയുടെയും ഫണ്ട് ഉപയോഗിച്ചാണ് പാർക്ക് പൂർത്തിയാക്കിയത്. പുഴയുടെ തീരത്ത് ഒരു കിലോമീറ്റർ അധികം ദൂരത്തിലാണ് പാർക്കുള്ളത്. വ്യായാമത്തിനായുള്ള ഉപകരണങ്ങളും മറ്റും പാർക്കിൽ സ്ഥാപിച്ചിട്ടുള്ളതിനാൽ നിരവധി പേർ പുലർച്ചെ ഇവിടെയെത്തുന്നുണ്ട്.
ഇവിടെ വഴിവിളക്കുകൾ തെളിയാത്ത ഇവിടം കാടുപിടിച്ചു കിടക്കുന്നതിനാൽ പാമ്പുകളുടെ ശല്യവുമുണ്ട്. അധികൃതർ ആവശ്യമായ നടപടിയെടുത്ത് പാർക്ക് സംരക്ഷിക്കണമെന്നാണ് ആവശ്യം.