പെൻഷൻകാർ കളക്ടറേറ്റ് മാർച്ച് നടത്തി
1460392
Friday, October 11, 2024 3:47 AM IST
കാക്കനാട്: വിവിധ ആവശ്യങ്ങളുന്നയിച്ച് പെൻഷൻകാർ കളക്ടറേറ്റ് മാർച്ച് നടത്തി. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി നടത്തിയ സമരം സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സദാശിവൻ നായർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ബി.വി. അഗ്സ്റ്റിൻ അധ്യക്ഷതവഹിച്ചു.
സെക്രട്ടറി സി.കെ. ഗിരി, വി. മുരളീധരൻ മാസ്റ്റർ, പി.എൻ. ഓമന, പി.കെ. മണിയപ്പൻ മാസ്റ്റർ, ടി. പ്രസന്ത, വി.സി. ആന്റണി എന്നിവർ സംസാരിച്ചു. പെൻഷൻ പരിഷ്കരണ നടപടികൾ അടിയന്തരമായി ആരംഭിക്കുക, ക്ഷാമാശ്വാസ കുടിശിക ഒറ്റത്തതവണയായി അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.