ഷോർട്ട് സർക്യൂട്ട്: മാമ്പ്രയിൽ വീടിനു തീപിടിച്ചു
1460381
Friday, October 11, 2024 3:35 AM IST
ആലങ്ങാട്: കോട്ടപ്പുറം മാമ്പ്രയിൽ ഷോർട്ട് സർക്യൂട്ട് മൂലം വീടിനു തീപിടിച്ചു. വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. കോട്ടപ്പുറം മാമ്പ്ര ദേവസംപള്ളം ശോഭയുടെ വീടിനാണു തീപിടിച്ചത്. ഇന്നലെ വൈകിട്ടു മൂന്നിനു മകൾ ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോഴാണ് തീപിടിക്കുന്നതു കണ്ടത്. ഉടനെ സമീപവാസികളെ വിവരമറിയിച്ചു.
തുടർന്നു നാട്ടുകാരും കെഎസ്ഇബി അധികൃതറും ചേർന്ന് ഫ്യൂസ് ഊരിമാറ്റി. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്. വീടിന്റെ ഒരു മുറി പൂർണമായും കത്തിനശിച്ചു കട്ടിൽ, അലമാര, വാതിൽ, വസ്ത്രങ്ങൾ എന്നിവ പൂർണമായും കത്തിനശിച്ചു.
മറ്റു മുറികളും പുക മുടിയ അവസ്ഥയിലാണ്. ആലങ്ങാട് പോലീസ്, വില്ലേജ് അധികൃതർ, വാർഡ് അംഗം എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.