എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
1460372
Friday, October 11, 2024 3:22 AM IST
പള്ളുരുത്തി: എംഡിഎംഎയുമായി രണ്ടു യുവാക്കൾ പള്ളുരുത്തി പോലീസിന്റെ പിടിയിലായി. പെരുമ്പടപ്പ് കണ്ണങ്ങാട്ട്പറമ്പ് വെളിയത്ത് നാരായണൻ റോഡിൽ പി.ടി. ഷെമിൻ(36), പെരുമ്പടപ്പ് പാർക്ക് റോഡിൽ പി.ജെ. അനൂപ് (31) എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഷെമിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 5.26 ഗ്രാം എംഡിഎംഎയുമായി പ്രതികൾ പിടിയിലായത്.