മ​ട്ടാ​ഞ്ചേ​രി: മ​ട്ടാ​ഞ്ചേ​രി​യി​ൽ എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​യാ​യ മൂ​ന്ന​ര വ​യ​സു​കാ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച പ്ലേ ​സ്കൂ​ൾ അ​ധ്യാ​പി​ക​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ധ്യാ​പി​ക​യാ​യ സീ​താ​ല​ക്ഷ്മി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മ​ട്ടാ​ഞ്ചേ​രി പാ​ല​സ് റോ​ഡി​ലെ സ്മാ​ർ​ട്ട് കി​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ഉ​ത്ത​രം പ​റ​യാ​ൻ താ​മ​സി​ച്ച​തി​ന് അ​ധ്യാ​പി​ക ചൂ​ര​ൽ​കൊ​ണ്ട് നി​ർ​ത്താ​തെ അ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് കു​ട്ടി പ​റ​ഞ്ഞ​ത്.

കു​ട്ടി തി​രി​കെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ മു​തു​കി​ൽ നി​റ​യെ ചൂ​ര​ൽ കൊ​ണ്ട് അ​ടി​യേ​റ്റ പാ​ടു​ക​ൾ ര​ക്ഷി​താ​ക്ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ആ​ശു​പ​ത്രി അ​ധി​കൃ​ത​രാ​ണ് വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ച​ത്.

കു​ട്ടി​യെ മ​ർ​ദി​ച്ച അ​ധ്യാ​പി​ക​യെ പ്ലേ ​സ്കൂ​ളി​ൽ നി​ന്ന് പിരിച്ചുവിട്ട തായി സ്ഥാ​പ​ന അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ധ്യാ​പി​ക​യ്ക്ക് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. തിങ്കളാഴ്ച കോടതിയിൽ ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്.