തമിഴ്നാട് സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി
1460335
Thursday, October 10, 2024 10:49 PM IST
ഏലൂർ: മഞ്ഞുമ്മൽ ബെവ്കോയ്ക്ക് സമീപത്തെ പറന്പിൽ തമിഴ്നാട് സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി. മഞ്ഞുമ്മലിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് കള്ളകുറിശ്ശേരി പുത്തൂർ വില്ലേജിൽ പ്രഭുവാ(40)ണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 1.30നാണ് മൃതദേഹം കണ്ടെത്തിയത്. ഏലൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം എറണാകുളം ഗവണ്മെന്റ് മെഡിക്കൽ കോളജ് മോർച്ചറിയിൽ.