കെഎസ്ഇബി ട്രാൻസ്ഫോമറിൽ മരിച്ചനിലയിൽ
1459804
Tuesday, October 8, 2024 10:37 PM IST
പെരുന്പാവൂർ: ഇതരസംസ്ഥാന സ്വദേശിയെന്ന് സംശയിക്കുന്നയാളെ കെഎസ്ഇബി ട്രാൻസ്ഫോമറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി.
ഇന്നലെ പുലർച്ചെ അഞ്ചോടെയാണ് എംസി റോഡിൽ മലമുറിയിലെ കെഎസ്ഇബി ട്രാൻസ്ഫോമറിൽ മരിച്ചനിലയിൽ കാണപ്പെട്ടത്.
ട്രാൻസ്ഫോമറിന്റെ ചുറ്റുമുള്ള സുരക്ഷാവേലിയിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇതരസംസ്ഥാന സ്വദേശിയെന്ന നിഗമനത്തിലാണ് പോലീസ്.
ട്രാൻസ്ഫോമറിലേക്കുള്ള വൈദ്യുതി വിഛേദിച്ചശേഷം പെരുന്പാവൂർ ഫയർഫോഴ്സ് സംഘം മൃതദേഹം പുറത്തെടുത്ത് പെരുന്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുറുപ്പംപടി പോലീസ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.