ദേശീയപാതയിൽ കളമശേരിയിൽ രണ്ടിടത്ത് വാഹനാപകടം
1459711
Tuesday, October 8, 2024 7:27 AM IST
കളമശേരി: സൗത്ത് കളമശേരി കുസാറ്റ് സിഗ്നലിൽ ഇന്ന് രാവിലെ 6.30 ഓടെ കാർ സ്കൂട്ടർ ഇടിച്ചു. അതേസമയം തന്നെ നോർത്ത് കളമശേരി അപ്പോളോ ജംഗ്ഷനിൽ യുട്ടേണിൽ കാറ് മോട്ടോർ സൈക്കിളിലും സ്കൂട്ടറിലുമിടിച്ച് യുവാവിന് പരിക്കേറ്റു.
കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പാഞ്ഞു. കുസാറ്റ് ജംഗ്ഷനിൽ അപകടത്തിൽ പരിക്കേറ്റ പ്രത്വിദ് ലാൽ (22), മുഹമ്മദ് ഷിബിൽ (20) എന്നിവരെ പത്തടിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.