മഹിളാ കോൺഗ്രസ് ബ്ലോക്ക് ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി
1459461
Monday, October 7, 2024 5:18 AM IST
പിറവം: മഹിളാ കോൺഗ്രസ് ബ്ലോക്ക് ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം പിറവത്ത് എഐസിസി അംഗം ജെയ്സൺ ജോസഫ് നിർവഹിച്ചു.
അഴിമതിക്കാരനായ മുഖ്യമന്ത്രി പിണാറായി വിജയനെ സംരക്ഷിച്ച് നിലനിർത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ബിജെപി നേതൃത്വത്തോടുമാണ് ശോഭ സുരേന്ദ്രൻ ചോദ്യങ്ങൾ ചോദിക്കേണ്ടതെന്ന് എഐസിസി അംഗം ജെയ്സൺ ജോസഫ് പറഞ്ഞു. ആരോപണങ്ങൾ സത്യമാവുന്നതിനാൽ പിണറായി ഇപ്പോൾ നിശബ്ദനാവുകയാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് ഷീല ബാബു അധ്യക്ഷത വഹിച്ചു. സുനില സിബി മഹിള കോൺഗ്രസ് മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം ചെയ്തു.
കെപിസിസി സെക്രട്ടറിമാരായ കെ. രാജു, ആശ സനൽ, മഹിളാ കോൺഗ്രസ് സംസ്ഥാന ട്രഷറർ പ്രേമ അനിൽകുമാർ, ഡിസിസി സെക്രട്ടറി പ്രദീപ് കുമാർ, ഉല്ലാസ് തോമസ്, പി.സി. ജോസ്, എം. ആർ. ജയകുമാർ, ലീല ഗോപാലൻ, വൽസല വറുഗീസ്, അനിത സജി, ലിജി സുരേഷ് എന്നിവർ പ്രസംഗിച്ചു.