പാറക്കടവ് ബ്ലോക്കിൽ ആശാ പ്രവർത്തകർക്ക് ത്രിദിന പരിശീലന പരിപാടി
1573092
Saturday, July 5, 2025 4:33 AM IST
നെടുമ്പാശേരി : പാറക്കടവ് ബ്ലോക്ക് പരിധിയിലെ ആശാ പ്രവർത്തകർക്കുള്ള ത്രിദിന പരിശീലന പരിപാടി ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് താര സജീവ് അധ്യക്ഷയായിരുന്നു.
ചെങ്ങമനാട് , നെടുമ്പാശേരി, പാറക്കടവ്, കുന്നുകര, പുത്തൻവേലിക്കര പഞ്ചായത്തുകളിലെ ആശാപ്രവർത്തകരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിനും, പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും സഹായകരമാകുന്ന വിധത്തിലാണ് മൂന്ന് ദിവസത്തെ പരിശീലന പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
ചടങ്ങിൽ ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എം. വർഗീസ്, ബ്ലോക്ക് പഞ്ചായഅംഗങ്ങളായ വി.ടി. സലീഷ്, അമ്പിളിഅശോകൻ, മെഡിക്കൽ ഓഫീസർ ഡോ. വി.വി. പുഷ്പ, എസ്.ബിജോഷ് , പിആർഒ സംഗീത ജോൺ എന്നിവർ പ്രസംഗിച്ചു.