വിദേശമദ്യവുമായി മധ്യവയസ്കൻ പിടിയിൽ
1572661
Friday, July 4, 2025 4:35 AM IST
പെരുമ്പാവൂർ: ഇന്ത്യൻ നിർമിത വിദേശമദ്യവുമായി മധ്യവയസ്കൻ പോലീസ് പിടിയിൽ. മാറമ്പിള്ളി കമ്പനിപ്പടി പറക്കാട്ടുകുടി രാജേഷ് (53)നെയാണ് 18 കുപ്പി വിദേശമദ്യവുമായി പെരുമ്പാവൂർ പോലീസ് പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ കമ്പനിപ്പടി ഭാഗത്തുവച്ചായിരുന്നു അറസ്റ്റ്. ഇയാളുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള ആർത്താമസമില്ലാത്ത വീട്ടിലായിരുന്നു വില്പന. മദ്യവില്പനയിലൂടെ ലഭിച്ച 2,300 രൂപയും ഇയാളിൽ നിന്ന് കണ്ടെടുത്തു.
ഇൻസ്പെക്ടർ ടി.എം. സൂഫി, എസ്.ഐ. ശിവപ്രസാദ്, സീനിയർ സിപിഒമാരായ ശിവാനന്ദൻ കർത്ത, മുഹമ്മദ് ഷാൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.