വായന പക്ഷാചരണവും അനുസ്മരണവും
1573096
Saturday, July 5, 2025 4:33 AM IST
മൂവാറ്റുപുഴ: പേഴ്ക്കാപ്പിള്ളി ആസാദ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണവും പി.എൻ. പണിക്കർ, ഐ.വി. ദാസ്, വൈക്കം മുഹമ്മദ് ബഷീർ, എം. സുകുമാരൻ എന്നിവരുടെ അനുസ്മരണവും നടത്തി. പേഴയ്ക്കാപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ ലൈബ്രറി സന്ദർശനവും സംഘടിപ്പിച്ചു.
ലൈബ്രറി പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം അധ്യക്ഷത വഹിച്ചു. അധ്യാപികയും എഴുത്തുകാരിയുമായ സ്റ്റാലിന ഭായ് അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി സെക്രട്ടറി ടി.ആർ. ഷാജു വായന പക്ഷാചരണ സന്ദേശം നൽകി.
താലൂക്ക് ലൈബ്രറി കൗണ്‍സിൽ അംഗങ്ങളായ കെ.കെ. ഉമ്മർ, ഇ.എ. ഹരിദാസ് എന്നിവർ വായന മത്സര പുസ്തകങ്ങളുടെ വിതരണം നടത്തി.