കോട്ടക്കാവ് ഫൊറോന പള്ളിയിൽ ദുക്റാന തിരുനാൾ സമാപിച്ചു
1572609
Friday, July 4, 2025 4:17 AM IST
പറവൂർ: കോട്ടക്കാവ് ഫൊറോന പള്ളിയിൽ ദുക്റാന തിരുനാൾ നേർച്ചസദ്യയോടെ സമാപിച്ചു.
രാവിലെ മാർ തോമാശ്ലീഹ ക്രിസ്തു വിശ്വാസം പകർന്നു നൽകിയ തീർഥക്കുളത്തിനരികിൽ വച്ച് വികാരി റവ. ഡോ. ജോസ് പുതിയേടത്തിന്റെ മുഖ്യ കാർമികത്വത്തിൽ മാമ്മോദീസയും മാമോദീസാ നവീകരണവും നടത്തി.
തുടർന്ന് നടന്ന ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് പാണാവള്ളി സെന്റ് ജോസഫ്സ്പള്ളി വികാരി ഫാ. വിപിൻ കുരിശുതറ മുഖ്യകാർമികനായി. ഫാ. സെബിൻ മരക്കാശേരി, ഫാ. അഖിൽ വയ്പ്പുകാട്ടിൽ, സഹവികാരി ഫാ.സജിത്ത് കൂവേലി എന്നിവർ സഹകാർമികരായിരുന്നു.
കലൂർ റിന്യൂവൽ സെന്റർ ഡയറക്ടർ റവ. ഡോ. ജോഷി പുതുശേരി വചനപ്രഘോഷണം നടത്തി.
തിരുനാൾ കമ്മിറ്റിയും തോമസ് നാമധാരികളും കാഴ്ച സമർപ്പണം നടത്തി. പള്ളി ചുറ്റി പ്രദക്ഷിണവും നടന്നു. തുടർന്ന് നേർച്ചസദ്യയുടെ ആശീർവദം നടത്തി. ആയിരക്കണക്കിന് വിശ്വാസികൾ നേർച്ചസദ്യയിൽ പങ്കാളികളായി.