യൂസുഫ് പല്ലാരിമംഗലത്തിന് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക പുരസ്കാരം
1572673
Friday, July 4, 2025 4:50 AM IST
പോത്താനിക്കാട്: തിരുവനന്തപുരം തൈക്കാട് വൈക്കം മുഹമ്മദ് ബഷീര്‍ കള്‍ചറല്‍ ഫോറത്തിന്റെ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക പുരസ്കാരത്തിനായി കെ.എ. യൂസുഫ് പല്ലാരിമംഗലത്തിനെ തെരഞ്ഞെടുത്തു. പല്ലാരിമംഗലം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ചരിത്ര പുസ്തകം തയാറാക്കിയതിനാണ് പുരസ്കാരം. 2023 ഒക്ടോബറിലാണ് പുസ്തകം പ്രകാശനം ചെയ്തത്. ആനുകാലികങ്ങളില്‍ കവിത, കഥ തുടങ്ങിയവ എഴുതുന്ന യൂസുഫ് "പെങ്ങള് നട്ട പൂക്കള്‍’ എന്ന പേരില്‍ കവിതാസമാഹാരവും പുറത്തിറക്കിയിട്ടുണ്ട്.
ജൂലൈ അഞ്ചിന് വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണ ദിനത്തില്‍ തിരുവനന്തപുരം നന്ദാവനം പ്രഫ. എന്‍. കൃഷ്ണപിള്ള ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.