പെരുന്പാവൂരിൽ മണ്‍സൂണ്‍ ഫെസ്റ്റ് -2025 ഇന്നു മുതൽ
1572618
Friday, July 4, 2025 4:26 AM IST
പെരുമ്പാവൂര്‍: കേരള സ്റ്റേറ്റ് എക്സിബിഷന് വര്‍ക്കേഴ്സ് യൂണിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മണ്‍സൂണ്‍ ഫെസ്റ്റ് -2025 വാത്തിയായത്ത് ആശുപത്രിക്ക് സമീപത്തെ ഗ്രൗണ്ടില്‍ ഇന്നു മുതല്‍ 30 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ന് വൈകിട്ട് അഞ്ചിന് ഉദ്ഘാടനം ചെയ്യും.
വ്യാപാര വിപണ സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ട്, കുട്ടികളുടെ ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഗോസ്റ്റ് ഹൗസ്, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിപണന സ്റ്റാളുകള്‍, കേരളത്തിന്റെ തനതു നാടന്‍ മാമ്പഴങ്ങളുടെ വിപണനം എന്നിവ ഉണ്ടാകും. സ്റ്റാളുകള്‍ ദിവസവും രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ്. പ്രവേശനം സൗജന്യമാണ്.
ഇതില്‍നിന്ന് ലഭിക്കുന്ന തുക നിര്‍ധനരായ കുട്ടികളുടെ പഠന ചിലവിനു വേണ്ടി നല്‍കുമെന്ന് സംഘാടകര്‍ പറഞ്ഞു. സി.എസ്. വിജയന് ഏറ്റുമാനൂര്‍, കെ.എം. ഹംസ ആലുവ, കെ.സി. അനൂപ് കോലഞ്ചേരി, കേരള സ്റ്റേറ്റ് എക്സിബിഷന് വര്‍ക്കേഴ്സ് യൂണിയന് സംസ്ഥാന പ്രസിഡന്റ് ജ്യോതികുമാര്‍ ജി. മുദാക്കല്‍ എന്നിവര്‍ പങ്കെടുത്തു.