മന്ത്രി വീണ ജോർജിന്റെ രാജിക്കായി കോണ്ഗ്രസ് പ്രകടനവും ധർണയും നടത്തി
1573098
Saturday, July 5, 2025 4:33 AM IST
മൂവാറ്റുപുഴ: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നു വീണ് വീട്ടമ്മ മരണപ്പെട്ട സംഭവത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി വീണ ജോർജ് രാജിവയ്ക്കണമെന്നും തയാറാക്കാത്ത പക്ഷം മന്ത്രി സഭയിൽനിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ടും കോണ്ഗ്രസ് പ്രകടനവും ധർണയും നടത്തി.
ധർണ നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എ. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു.