"കീഴ്മാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പരിശോധനാ സമയം വെട്ടിച്ചുരുക്കി'
1573091
Saturday, July 5, 2025 4:33 AM IST
ആലുവ: കീഴ്മാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പരിശോധന സമയം വെട്ടിച്ചുരുക്കിയതായി പരാതി. ഡോക്ടർമാരുടേയും ജീവനക്കാരുടെയും സ്ഥലം മാറ്റം കാരണം കുറവ് വന്നതോടെയാണ് ഓ പി സമയം കുറച്ചതെന്ന് അധികൃതർ അറിയിച്ചു.
രാവിലെ എട്ടു മണിമുതൽ വൈകിട്ട് ആറുമണിവരെ പ്രവർത്തിച്ചുകൊണ്ടിരുന്ന ഓ പി വിഭാഗമാണ് കഴിഞ്ഞ ഒരു ആഴ്ച ആയി ഉച്ചയ്ക്ക് ഒരുമണിവരെ ആക്കിയിരിക്കുന്നത്. പ്രതിദിനം നൂറുകണക്കിന് രോഗികൾ വരുന്ന ആശുപത്രിയിൽ നിലവിൽ മൂന്ന് ഡോക്ടർമാരാണ് ഓ പി യിൽ ഉണ്ടായിരുന്നത്.