ബ്ലോക്കുതല കോണ്‍ഗ്രസ് പ്രതിഷേധം 8ന്
1573116
Saturday, July 5, 2025 4:55 AM IST
കൊച്ചി: ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ എട്ടിന് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. കളമശേരി മെഡിക്കല്‍ കോളജ് കുത്തഴിഞ്ഞ നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആവശ്യത്തിന് മരുന്നുകളും മതിയായ ചികിത്സയും ലഭ്യമല്ലെന്നും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗം ആരോപിച്ചു.
കെപിസിസി വൈസ് പ്രസിഡന്റ് വി.ജെ.പൗലോസ് യോഗം ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ കെ.ബാബു, അന്‍വര്‍ സാദത്ത്, നേതാക്കളായ ഡൊമിനിക് പ്രസന്റേഷന്, അജയ് തറയിൽ തുടങ്ങിയവര്‍ സംസാരിച്ചു.
മഹിളാ കോൺഗ്രസ് പ്രതിഷേധിച്ചു
കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ഡിഎംഒ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് സുനില സിബി അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് മുഖ്യപ്രഭാഷണം നടത്തി.