സംസ്കൃത സർവകലാശാലയിലെ സമരം : 15 വിദ്യാർഥികൾക്കുകൂടി കാരണംകാണിക്കൽ നോട്ടീസ്
1572655
Friday, July 4, 2025 4:35 AM IST
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ലഹരി മുക്തമാണെന്ന് ഉറപ്പാക്കുന്നതിനും കാന്പസിനുള്ളിൽ സർവകലാശാലയുമായി ബന്ധമില്ലാത്ത വ്യക്തികളുടെയും വാഹനങ്ങളുടെയും പ്രവേശനം തടയുന്നതിനും വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായും സർവകലാശാല പുറത്തിറക്കിയ ഉത്തരവിനെതിരെ ഒരു വിഭാഗം വിദ്യാർഥികൾ നടത്തിയ സമരത്തിന് നേതൃത്വം നൽകിയ 37 വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിച്ചതായി സർവകലാശാലാ അധികൃതർ അറിയിച്ചു. ബുധനാഴ്ച 22 വിദ്യാർഥികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
ഉത്തരവ് പ്രകാരം നിർദേശിക്കപ്പെട്ട സമയത്ത് സർവകലാശാലാ കാമ്പസിലെ വനിതാ ഹോസ്റ്റലുകൾ അടയ്ക്കാൻ ബുധനാഴ്ച രാത്രിയിൽ സെക്യൂരിറ്റി ജീവനക്കാരെ അനുവദിക്കാത്ത സാഹചര്യത്തിൽ ഇന്നലെ 15 വിദ്യാർഥികൾക്ക് കൂടി കാരണംകാണിക്കൽ നോട്ടീസ് നൽകി. ഏഴ് ദിവസത്തിനകം രേഖാമൂലം മറുപടി നൽകണമെന്നാണ് നോട്ടീസ്.