കൊ​ച്ചി: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ വി​ജി​ല​ന്‍​സ് കേ​സ് എ​ടു​ത്തു. കോ​ട്ട​യം വാ​ഴൂ​ര്‍ ഗ​വ. പ്ര​സി​ല്‍ സെ​ക്യൂ​രി​റ്റി വിം​ഗി​ല്‍ ഡെ​പ്യൂ​ട്ടേ​ഷ​നിൽ ജോ​ലി നോ​ക്കി​വ​രു​ന്ന കോ​ട്ട​യം ചാ​മം​പ​താ​ല്‍ സ്വ​ദേ​ശി കെ.​പി. ഷി​മാ​ലി(43)​നെ​തി​രെ​യാ​ണ് എ​റ​ണാ​കു​ളം വി​ജി​ല​ന്‍​സ് സ്‌​പെ​ഷ​ല്‍ സെ​ല്‍ കേ​സ് എ​ടു​ത്ത​ത്.

ഉ​പ്പു​ത​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​സ്‌​സി​പി​ഒ ആ​യി ജോ​ലി ചെ​യ്തി​രു​ന്ന കാ​ല​യ​ള​വി​ല്‍ വി​വി​ധ വ​സ്തു​വ​ക​ക​ള്‍ ഉ​ള്‍​പ്പെ​ടെ 92,17,140 രൂ​പ​യു​ടെ മു​ത​ലു​ക​ള്‍ സ​മ്പാ​ദി​ച്ച​താ​യും അ​തി​ല്‍ 29,26,837 രൂ​പ വ​ര​വി​ല്‍ ക​വി​ഞ്ഞ സ്വ​ത്തു​ക്ക​ളാ​ണെ​ന്നും വി​ജി​ല​ന്‍​സി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് കേ​സെ​ടു​ത്ത​ത്.

വാ​ഴൂ​രിലെ ഇ​യാ​ളു​ടെ വീ​ട്ടി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ള്‍ വി​ജി​ല​ന്‍​സ് പി​ടി​ച്ചെ​ടു​ത്തു.