യുവാവിനെ ആക്രമിച്ച കേസ്; പ്രതിക്ക് അഞ്ചുവർഷം തടവും 50,000 പിഴയും
1572666
Friday, July 4, 2025 4:47 AM IST
മൂവാറ്റുപുഴ: യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തൊടുപുഴ ഉടുന്പന്നൂർ ഉറുന്പിക്കുന്നേൽ അഭിലാഷി (44) നെയാണ് മൂവാറ്റുപുഴ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി അഥീക് റഹ്മാൻ ശിക്ഷിച്ചത്. 2012 ജനുവരിയിൽ കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസാണ്.
കോഴിപ്പിള്ളി അറയാനിച്ചോട് സ്വദേശിയായ വിഷ്ണുവിനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. കല്യാണ വീട്ടിലുണ്ടായ തർക്കത്തെതുടർന്നുള്ള വൈരാഗ്യത്തിലാണ് ആക്രമിച്ചത്. അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത് സബ് ഇൻസ്പെക്ടർ വി.എസ്. അനിൽകുമാറാണ്. പ്രോസിക്യൂഷനു വേണ്ടി ഗവ. പ്ലീഡർ സാബു ജോസഫ് ഹാജരായി.