വൈദ്യുത കന്പിയിൽ കുടുങ്ങിയ പ്രാവിനെ പറത്തിവിട്ട് ഫയർഫോഴസ്
1573103
Saturday, July 5, 2025 4:48 AM IST
കൂത്താട്ടുകുളം: കാലിൽ നൂല് കുരുങ്ങി വൈദ്യുത കന്പിയിൽ തൂങ്ങിയാടിയ പ്രാവിന് രക്ഷകരായി അഗ്നിരക്ഷാസേന. കോഴിപ്പിള്ളി റോഡിൽ സഹകരണ ആശുപത്രിക്ക് സമീപം ഇന്നലെ ഉച്ചയോടെയാണ് സംഭവം.
നാട്ടുകാർ കൂത്താട്ടുകുളം അഗ്നിരക്ഷാ നിലയത്തിൽ നേരിട്ടെത്തി അറിയിച്ചതിനേ തുടർന്ന് സേന സ്ഥലത്തെത്തി വൈദ്യുത കന്പിയിൽനിന്നു പ്രാവിനെ സുരക്ഷിതമായി താഴെയിറക്കി. കാലിൽ കുരങ്ങിയ നൂല് അറുത്തുമാറ്റി പ്രാവിനെ പറത്തിവിട്ടു.