വായന പക്ഷാചരണം: റീല്‍ മത്സരത്തില്‍ അമൃതയും അമല്യയും ഒന്നാം സ്ഥാനക്കാര്‍
1572653
Friday, July 4, 2025 4:35 AM IST
കൊച്ചി: വായന പക്ഷാചരണത്തോടനുബന്ധിച്ച് എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച സോഷ്യല്‍ മീഡിയ റീല്‍സ് മത്സര വിജയികളെ തെരഞ്ഞെടുത്തു. ‘എന്റെ പുസ്തകം എന്റെ റീല്‍' എന്ന പേരില്‍ നടത്തിയ മത്സരത്തില്‍ ഇഷ്ട പുസ്തകത്തെ പരിചയപ്പെടുത്തുന്ന റീല്‍ തയാറാക്കുന്നതായിരുന്നു മത്സരം.
മുതിര്‍ന്നവരുടെ വിഭാഗത്തില്‍ കളമശേരി രാജഗിരി കോളജ് അധ്യാപികയായ ഇടപ്പള്ളി മാമംഗലം സ്വദേശി അമൃത കെ. മാധവ്, വിദ്യാര്‍ഥികളുടെ വിഭാഗത്തില്‍ കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ കൂനമ്മാവ് സ്വദേശിനി എം.എസ്. അമല്യ എന്നിവര്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹരായി.