ഉദയംപേരൂരിലും നെടുന്പാശേരിയിലും ഞാറ്റുവേലച്ചന്ത
1573088
Saturday, July 5, 2025 4:21 AM IST
ഉദയംപേരൂർ: ഉദയംപേരൂർ പഞ്ചായത്ത് കുടുംബശ്രീ, കൃഷിഭവൻ, ഉദയംപേരൂർ സർവീസ് സഹകരണ ബാങ്ക്, മണകുന്നം വില്ലേജ് സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാരംഭിച്ച ഞാറ്റുവേലച്ചന്ത പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്.എ.ഗോപി അധ്യക്ഷത വഹിച്ചു.
ടി.കെ. ജയചന്ദ്രൻ, സുധാ നാരായണൻ, രാജു പി. നായർ, ടി.ഒ. ദീപ, ബി. ഇന്ദു, കെ.ആർ.ബൈജു, ഉഷ ധനപാലൻ, സീനു ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
നെടുമ്പാശേരി : നെടുമ്പാശേരി പഞ്ചായത്ത് കൃഷിഭവന്റെ ഞാറ്റുവേലചന്ത പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുനിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശോഭ ഭരതൻ അധ്യക്ഷയായി. പഞ്ചായത്ത് അംഗങ്ങളായ ആന്റണി കയ്യാല, ബിജി സുരേഷ്, ജെസി ജോർജ്, പാറക്കടവ് ബ്ലോക്ക് അംഗം ആനി കുഞ്ഞുമോൻ കൃഷി ഓഫീസർ ഉണ്ണി കൃഷ്ണൻ എന്നിവർ സംസാരിച്ചു.
കർഷകർക്ക് ഗുണമേന്മയുള്ള തൈകൾ, വിത്തുകൾ, മൂല്യ വർദ്ധിത ഉത്പന്നങ്ങൾ തുടങ്ങിയവ മിതമായ നിരക്കിൽ വാങ്ങാൻ അവസരവും ഉണ്ടായിരുന്നു.