പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
1573085
Saturday, July 5, 2025 4:21 AM IST
ആലുവ\ഫോർട്ടുകൊച്ചി: ആലുവ റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിലും കുമ്പളങ്ങി-എഴുപുന്ന റോഡിലും പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. ആലുവയിൽ വാഹനങ്ങൾ കയറി കുടിവെള്ള പൈപ്പ് പൊട്ടുകയായിരുന്നു. നേരിട്ട് അറിയിച്ചിട്ടും വാട്ടർ അഥോറിറ്റി നന്നാക്കുന്നില്ലെന്ന് വ്യാപാരികളുടെ പരാതി.
ഇന്നലെ രാവിലെയാണ് ആലുവ റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ റോഡിനോടും പൊതു കാനയോടും ചേർന്ന് രാജാജി ലോഡ്ജിന് മുന്നിലായി കുടിവെള്ള പൈപ്പ് പൊട്ടിയത്. ഇന്നലെ സന്ധ്യവരെ പൈപ്പ് നന്നാക്കാൻ ആളെത്തിയില്ല.
കുമ്പളങ്ങി-എഴുപുന്ന റോഡിൽ ഔവർ ലേഡി ഓഫ് ഫാത്തിമ ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലാണ് പൈപ്പ് പൊട്ടി വെളളം ഒഴുകുന്നത്. പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫ്, മെമ്പർ ബെയ്സിൽ പുത്തംവീട്ടിൽ തുടങ്ങിയവർ സംഭവ സ്ഥലം സന്ദർശിച്ചു.ഇവർ വാട്ടർ അഥോറിറ്റിക്ക് പരാതി നല്കി.
ശുദ്ധജലം പാഴാക്കുന്നതിനെതിരേയും വാട്ടർ അഥോറിറ്റിയുടെ അനാസ്ഥയ്ക്കെതിരെയും ജനാധിപത്യ കേരള കോൺഗ്രസ് കുമ്പളങ്ങി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന പ്രതിഷേധപ്രകടനം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ടെൻസൺ കുറുപ്പശേരി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് തങ്കച്ചൻ പെരുമ്പള്ളി ഉദ്ഘാടനം ചെയ്തു.