മദ്യലഹരിയിൽ കാറോടിച്ച് അപകടം
1572671
Friday, July 4, 2025 4:47 AM IST
കൂത്താട്ടുകുളം: എംസി റോഡിൽ കൂത്താട്ടുകുളം ടൗണിൽ മദ്യലഹരിയിൽ കാറോടിച്ച് അപകടം. അതിവേഗത്തിൽ കോട്ടയം ഭാഗത്തുനിന്നു ടൗണിലേക്ക് എത്തിയ വാഹനം മൂന്നു വാഹനങ്ങൾ തകർത്ത് പോസ്റ്റിൽ ഇടിച്ചാണ് നിന്നത്.
വാഹനം ഓടിച്ചിരുന്ന കൂത്താട്ടുകുളം തേവർകുന്നേൽ ജൂബി ജോസ് (48), വാഹനത്തിലെ യാത്ര ചെയ്തുവന്ന കൂത്താട്ടുകുളം കക്കാട്ടുപിള്ളി കെ.കെ. ശ്രീകാന്ത് (44) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 8.15ഓടെയാണ് സംഭവം.
അപകടത്തിൽ ആർക്കും പരിക്കുകൾ. രാമപുരം കവലയിൽ എയർപോർട്ടിൽനിന്നു യാത്രക്കാരുമായി വന്ന ഇന്നോവയിലാണ് ആദ്യം ഇടിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. നൂറു മീറ്റർ മാറി ഫെഡറൽ ബാങ്ക് സമീപം കെഎസ്ആർടിസി ബസിന്റെ പിൻഭാഗത്ത് ഇടിച്ചു. പിന്നീട് എൻഎസ്എസ് ആർക്കേഡിൽ പാർക്ക് ചെയ്തിരുന്ന ഫോർച്യൂണർ കാറിൽ ഇടിച്ചുകയറി.
തുടർന്ന് റോഡരികി വൈദ്യുത കാലിൽ ഇടിച്ചാണ് അപകടമുണ്ടാക്കിയ കാർ നിന്നത്. കാർ ഡ്രൈവറേയും സഹയാത്രികനേയും നാട്ടുകാർ തടഞ്ഞു പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.