ഞാറ്റുവേല ചന്തയും കര്‍ഷകസഭയും
1572664
Friday, July 4, 2025 4:47 AM IST
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേലയോടാനുബന്ധിച്ചുള്ള കർഷക സഭ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എം.എസ്. ബെന്നി അധ്യക്ഷത വഹിച്ചു. ഞാറ്റുവേലയുടെ ഭാഗമായി കൊക്കോ, കുരുമുളക്, തൈകൾ കർഷകർക്ക് വിതരണം ചെയ്തു. വരും ദിവസങ്ങളിൽ തെങ്ങിൻ തൈ, നേന്ത്രൻ ടിഷ്യു വാഴ തൈകൾ എന്നിവയും കർഷകർക്ക് ലഭ്യമാക്കും.
പോത്താനിക്കാട്: പോത്താനിക്കാട് പഞ്ചായത്തിന്റെ സഹകരണത്തോടെ തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച് കൃഷിഭവന്റെ നേതൃത്വത്തില്‍ നടത്തിയ ഞാറ്റുവേല ചന്തയുടെയും കര്‍ഷക സഭയുടെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സജി കെ. വര്‍ഗീസ് നിര്‍വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ജിമ്മി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റാണികുട്ടി ജോര്‍ജ് ഞാറ്റുവേല സന്ദേശം നല്കി. ചടങ്ങിനോട നുബന്ധിച്ച് തെങ്ങിന് തൈകളുടെ ആദ്യ വില്‍പ്പന ബ്ലോക്ക് പഞ്ചയത്ത് ക്ഷേമകാര്യം സ്ഥിരം സമിതി അധ്യക്ഷ സാലി ഐപ്പ് നിര്‍വഹിച്ചു.
ഞാറ്റുവേല ചന്തയില്‍ ഗുണമേന്മയുള്ള വേരു പിടിപ്പിച്ച കുരുമുളക് തൈകള്‍, ഹൈബ്രിഡ് കൊക്കോ തൈകള്‍, സങ്കരയിനം തെങ്ങിന് തൈകള്‍, വെസ്റ്റ് കോസ്റ്റ് തെങ്ങിന് തൈകള്‍ എന്നിവ സബ്സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. കൃഷി അസി. ഡയറക്ടര്‍ പ്രിയമോള് തോമസ് പദ്ധതി വിശദീകരണം നടത്തി.
കല്ലൂർക്കാട്: കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷകസഭയും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുജിത് ബേബി യോഗത്തിൽ അധ്യക്ഷത വഹിച്ചു.