കെഎംഎം കോളജില്‍ യുജി കോഴ്സുകൾ ഉദ്ഘാടനം ചെയ്തു
1573090
Saturday, July 5, 2025 4:21 AM IST
കൊച്ചി: വാഴക്കാല കെഎംഎം കോളജില്‍ 2025-26 വര്‍ഷത്തെ യുജി കോഴ്സുകളുടെ ഉദ്ഘാടനം ആകാശവാണി കൊച്ചി എഫ്എം ആര്‍ജെ ബാലകൃഷ്ണന് പെരിയ (ബാലേട്ടന്) നിര്‍വഹിച്ചു.
കെഎംഎം ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് എ.എം. അബൂബക്കര്‍ മുഖ്യപ്രഭാഷണം നടത്തി.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്കാണ് കോളജില്‍ കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കെഎംഎ കോളജ് മാനേജര്‍ ഡോ. സബാന ബക്കര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പൽ ഡോ. പി.എം. നൗഷാദ്, ഫാക്കല്‍റ്റി കോ-ഓര്‍ഡിനേറ്റര്‍മാരായ എം.എം. രാഗി, ഫാത്തിമ റെയ്ഹാനത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.