പഴങ്ങനാട് ഇടവകയിലെ വയോജനങ്ങൾക്കു വിമാനയാത്രയൊരുക്കി
1573089
Saturday, July 5, 2025 4:21 AM IST
കിഴക്കന്പലം: വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് വിശുദ്ധന്റെ മൈലാപ്പൂർ ഉള്ള കബറിടം സന്ദർശിച്ച് പഴങ്ങനാട് സെന്റ് അഗസ്റ്റിൻസ് ഇടവകയിലെ വയോജനങ്ങൾ മാതൃകയായി. ഇടവകയിലെ വയോജനങ്ങൾക്കു ആദ്യ വിമാനയാത്രയും മൈലാപ്പൂർ യാത്രയിലൂടെ സാധിച്ചു.
വികാരി റവ. ഡോ. പോൾ കൈപ്രന്പാടന്റെ നേതൃത്വത്തിലായിരുന്നു യാത്ര. ഇടവകയിലെ നാൽപതോളം വരുന്ന മാതാപിതാക്കളുടെ ചിരകാല സ്വപ്നമായ വിമാനയാത്ര സാധ്യമാക്കി നടത്തിയ മൈലാപ്പൂർ സന്ദർശനം അവർക്ക് അവിസ്മരണീയമായ അനുഭവമായി മാറി.