ജ്ഞാനോദയയില് ആര്‍ട്ട് ഫെസ്റ്റിവല്‍
1573084
Saturday, July 5, 2025 4:21 AM IST
കാലടി: ചെങ്ങല്‍ ജ്ഞാനോദയ സെന്‍ട്രല്‍ സ്കൂളില്‍ സംഘടിപ്പിച്ച ആര്‍ട്ട് ഫെസ്റ്റിവല്‍ ‘ടാലന്റ് ഡ്രിസില്‍ 2025’ നടന് ഏലൂര്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ ദയ മരിയ അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സിനി റോസ്, അധ്യാപിക ആനി തോമസ്, ആര്‍ട്സ് ക്യാപ്റ്റന്‍ മിത്രജ രാജീവ് എന്നിവര്‍ പ്രസംഗിച്ചു. കെജി മുതല്‍ എച്ച്എസ്എസ് വരെ 30 ഇനങ്ങളിലായി കലാമത്സരങ്ങള്‍ നടന്നു.