ആ​ലു​വ: ആ​ലു​വ ഹെ​ഡ് പോ​സ്റ്റോ​ഫീസി​ൽ ആ​ധാ​ർ അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ൾ മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം പു​ന:​സ്ഥാ​പി​ച്ചു. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി നി​ർ​ത്തി​വെ​ച്ചി​രു​ന്ന സൗ​ജ​ന്യ ആ​ധാ​ർ അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ളാ​ണ് ആ​രം​ഭി​ച്ച​ത്.

മ​റ്റ് ആ​ധാ​ർ സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ സ​ർ​വീ​സ് ചാ​ർ​ജ് ഈ​ടാ​ക്കു​മ്പോ​ൾ പോ​സ്റ്റ് ഓ​ഫീ​സ് സേ​വ​നം പൊ​തു​ജ​ന​ത്തി​ന് വ​ലി​യ അ​നു​ഗ്ര​ഹ​മാ​യി​രു​ന്നു. സേ​വ​ന കേ​ന്ദ്രം നി​ർ​ത്ത​ലാ​ക്കി​യ​തോ​ടെ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നെ​ങ്കി​ലും അ​ധി​കൃ​ത​ർ ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് ചൂ​ണ്ടി​ക്കാ​ട്ടി നി​സം​ഗ​ത പാ​ലി​ക്കു​ക​യാ​യി​രു​ന്നു.

ആ​ലു​വ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​രാ​യ എ​ൻ. ശ്രീ​കാ​ന്ത്, ശ്രീ​ല​ത രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ പ​രാ​തി​യി​ലാ​ണ് സേ​വ​ന കേ​ന്ദ്രം പു​ന​സ്ഥാ​പി​ച്ച​ത്.