സൈറൺ നിരോധനം: പ്രതിഷേധ ജാഥ നടത്തി
1572617
Friday, July 4, 2025 4:26 AM IST
ആലുവ : നഗരസഭയുടെ അരനൂറ്റാണ്ട് പഴക്കമുള്ള സൈറൺ നിരോധിച്ചുകൊണ്ടുള്ള എറണാകുളം ജില്ലാ കളക്ടറുടെ ഉത്തരവിൽ പ്രതിഷേധിച്ച് ആലുവയിൽ പൗരാവലിയുടെ നേതൃത്വത്തിൽ ജാഥ നടത്തി. അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു.
കൗൺസിലർമാരും വിവിധ രാഷ്ട്രീയ നേതാക്കന്മാരും പങ്കെടുത്ത പ്രതിഷേധ ജാഥയിൽ ലത്തീഫ് പൂഴിത്തറ, വി.പി. ജോർജ് , രാജീവ് സക്കറിയ, ശ്രീകാന്ത്, സൈജിജോളി, ഫാസിൽ ഹുസൈൻ, എം. പി. സൈമൺ തുടങ്ങിയവർ പങ്കെടുത്തു. ജനവിരുദ്ധ ഉത്തരവ് പിൻവലിക്കണമെന്ന് പൗരാവലി ആവശ്യപ്പെട്ടു.