ആ​ല​ങ്ങാ​ട്: പാ​നാ​യി​കു​ള​ത്ത് ഫു​ട്ബോ​ൾ ക​ളി​യെ​ച്ചൊ​ല്ലി​യു​ള്ള വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു യു​വാ​വ് സു​ഹൃ​ത്തി​നെ മൂ​ർ​ച്ച​യു​ള്ള ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ചു. പാ​നാ​യി​ക്കു​ളം നാ​ലാം​മൈ​ൽ അ​ൽ ഹു​ദ സ്കൂ​ളി​ന് സ​മീ​പം തോ​ട്ട​ക​ത്ത് വീ​ട്ടി​ൽ അ​ൾ​ഡ്രി​ന് (21) ആ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

ഞ​ര​മ്പി​നു മു​റി​വു പ​റ്റി​യ അ​ൾ​ഡ്രി​നെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ൾ​ഡ്രി​ന്‍റെ പ​രാ​തി​യി​ൽ സു​ഹൃ​ത്ത് ആ​ല​ങ്ങാ​ട് കു​ന്നേ​ൽ പു​തു​ശേ​രി വീ​ട്ടി​ൽ ജോ​ഫി​നെ (20) ബി​നാ​നി​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​ഴി​ഞ്ഞ രാ​ത്രി​യാ​ണു സം​ഭ​വം. ഫു​ട്ബോ​ൾ ക​ളി ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ​ശേ​ഷം ഇ​രു​വ​രും പ​ര​സ്പ​രം ഫോ​ണി​ൽ മെ​സേ​ജ് അ​യ​യ്ക്കു​ക​യും ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ ജോ​ഫി​ൻ രാ​ത്രി അ​ൾ​ഡ്രി​ന്‍റെ പാ​നാ​യി​ക്കു​ള​ത്തെ വീ​ടി​ന്‍റെ പ​രി​സ​ര​ത്തെ​ത്തി മൂ​ർ​ച്ച​യു​ള്ള ആ​യു​ധം കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.