രാമവര്‍മ പരീക്ഷിത്ത് തമ്പുരാന് പുരസ്കാരം സമ്മാനിച്ചു
1458216
Wednesday, October 2, 2024 3:49 AM IST
തൃപ്പൂണിത്തുറ: സാംസ്കാരിക വകുപ്പിന് കീഴിലുള്ള തൃപ്പൂണിത്തുറ പൈതൃക പഠനകേന്ദ്രത്തിന്റെ 2023ലെ രാമവര്‍മ പരീക്ഷിത്ത് തമ്പുരാന് പുരസ്കാരം സാഹിത്യ- ഭാഷാ പണ്ഡിതനായ ഡോ. ധര്‍മരാജ് അടാട്ടിന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ സമ്മാനിച്ചു.
ഹില്‍പാലസ് പുരാവസ്തു മ്യൂസിയം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അനൂപ് ജേക്കബ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
നഗരസഭാധ്യക്ഷ രമാ സന്തോഷ് മുഖ്യാതിഥിയായി. ഡോ. അനില്‍ വള്ളത്തോള്‍ ജേതാവിനെ പരിചയപ്പെടുത്തി. പൈതൃക പഠനകേന്ദ്രം ഡയറക്ടർ ജനറൽ ഡോ. എം.ആര്. രാഘവ വാരിയര്‍ രചിച്ച്, പൈതൃകപഠന കേന്ദ്രം പ്രസിദ്ധീകരിക്കുന്ന മലബാറിന്റെ രേഖാ പൈതൃകം എന്ന പുസ്തകത്തിന്റെ ആദ്യപ്രതി അനൂപ് ജേക്കബ് എംഎല്‍എയ്ക്ക് നല്കി മന്ത്രി സജി ചെറിയാന് പ്രകാശനം ചെയ്തു.
ഭരണ സമിതിയംഗം സി. ബാലൻ, രജിസ്ട്രാർ കെ.വി. ശ്രീനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.