മെട്രോ റെയിൽ നിർമാണം : ഗതാഗതക്കുരുക്കിനെതിരെ പ്രതിഷേധം
1458212
Wednesday, October 2, 2024 3:49 AM IST
കാക്കനാട്: പാലാരിവട്ടം-കാക്കനാട് മെട്രോ റെയില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്നാവശ്യപ്പെട്ടു സര്‍വകക്ഷി സമരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി നടത്തി.
വാഹനങ്ങള്‍ റോഡില്‍ മണിക്കൂറുകളോളം കുരുങ്ങിക്കിടക്കുന്ന അവസ്ഥഒഴിവാക്കണമെന്നും പരിസരത്തെ ഇടറോഡുകള്‍ നവീകരിച്ചു ഗതാഗത യോഗ്യമാക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പ്രതിഷേധ യോഗം ഹൈബി ഈഡന് എംപി ഉദ്ഘാടനം ചെയ്തു.
ഉമ തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. യുഡിഎഫ് നിയോജക മണ്ഡലം ചെയര്മാന് ഡൊമിനിക് പ്രസന്റേഷന്, തൃക്കാക്കര നഗരസഭാധ്യക്ഷ രാധാമണി പിള്ള, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എസ്.സജി, യുഡിഎഫ് നിയോജക മണ്ഡലം ചെയര്മാന് ജോസഫ് അലക്സസ്, കണ്‍വീനര്‍ പി.കെ. ജലീല്‍,
എഡ്രാക് വൈസ് പ്രസിഡന്റ് ഡി.ജി.സുരേഷ്, വ്യാപാരി വ്യവസായി ജില്ലാ സെക്രട്ടറി സി.എസ്. രാമചന്ദ്രന്, ട്രാക്ക് പ്രസിഡന്റ് സലിം കുന്നുംപുറം, ജിസണ് ജോര്‍ജ്, സേവ്യര്‍ തായങ്കേരി, പി.കെ. അബ്ദുല്‍ റഹ്മാന്, റാഷിദ് ഉള്ളംപിള്ളി, നൗഷാദ് പല്ലച്ചി, ജോഷി പള്ളന്‍, വി.കെ. മിനിമോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.