പ്രതിഷേധ പ്രകടനം നടത്തി
1454610
Friday, September 20, 2024 3:55 AM IST
പാലക്കുഴ: മണ്ഡലം കോണ്ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാലക്കുഴയിൽ പ്രതിഷേധ പ്രകടനം നടത്തി. വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഫണ്ട് തട്ടിപ്പും ദുരുപയോഗവും നടത്തുന്ന എൽഡിഎഫ് സർക്കാരിന്റെയും ദുരിത ബാധിർക്ക് സാന്പത്തിക സഹായം നൽകുന്നതിൽ അലംഭാവം കാണിക്കുന്ന കേന്ദ്ര സർക്കാരിന്റെയും നടപടിയിൽ പ്രതിഷേധിച്ചാണ് സമരം നടന്നത്. മുൻ മണ്ഡലം പ്രസിഡന്റ് പി.വി. മർക്കോസ് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാജു വർഗീസ് അധ്യക്ഷത വഹിച്ചു.
കൂത്താട്ടുകുളം: ദുരിതം അനുഭവിക്കുന്ന വയനാടൻ ജനതയോട് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന വഞ്ചനക്കെതിരെ കെപിസിസിയുടെ ആഹ്വാന പ്രകാരം കൂത്താട്ടുകുളം കോണ്ഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. യുഡിഎഫ് ചെയർമാൻ പ്രിൻസ് പോൾ ജോണ് ഉദ്ഘാടനം ചെയ്തു. കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി ജോണ് അധ്യക്ഷത വഹിച്ചു. പി.സി. ഭാസ്കരൻ മുഖ്യപ്രഭാഷണം നൽകി.
മൂവാറ്റുപുഴ: ആയവന മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയനാടിനോടുള്ള വഞ്ചനയിൽ പ്രതിഷേധിച്ച് ആയവന ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കെപിസിസിയുടെ ആഹ്വാന പ്രകരം നടത്തിയ പ്രതിഷേധ യോഗത്തിൽ കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. യോഗം മിൽമ മുൻ ചെയർമാൻ ജോണ് തെരുവത്ത് ഉദ്ഘാടനം ചെയ്തു.