കല്ലേലിമേട് പാലം ഗതാഗതത്തിനായി തുറന്നു
1454322
Thursday, September 19, 2024 3:52 AM IST
കോതമംഗലം: കുട്ടന്പുഴ പഞ്ചായത്തിലെ കല്ലേലിമേട് പാലം ഗതാഗതത്തിനായി തുറന്നു നൽകി. മഴക്കെടുതിയിൽ തകർന്ന പാലമാണ് ആന്റണി ജോണ് എംഎൽഎയുടെ ആസ്തി വികസന ഫണ്ട് 31 ലക്ഷം ചെലവഴിച്ച് പുനർ നിർമിച്ചത്. പാലത്തിന്റെ ഉദ്ഘാടനം എംഎൽഎ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ. ഗോപി, പഞ്ചായത്തംഗങ്ങളായ ഗോപി ബദറൻ, ബിനേഷ് നാരായണൻ, ഡെയ്സി ജോയി, മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യ ചെയർമാൻ ഇ.കെ. ശിവൻ, കെ.കെ. ശിവൻ, കെ.ടി. പൊന്നച്ചൻ, ബി. രതീഷ്, കെ.പി. മീരാൻ, എം.ആർ. നടരാജൻ എന്നിവർ പങ്കെടുത്തു.