വാർഡിനൊരു കൈത്താങ്ങ് പദ്ധതിക്കു തുടക്കമായി
1454308
Thursday, September 19, 2024 3:35 AM IST
നെടുമ്പാശേരി : കുന്നുകര പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ജിജി സൈമണിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വാർഡിനൊരു കൈത്താങ്ങ് പദ്ധതി ജെബി മേത്തർ എംപി ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളിൽ വിജയിച്ച വിദ്യാർഥികൾക്ക് വിദ്യാഭ്യാസ അവാർഡ് ദാനവും വനിതകൾക്ക് ഓണക്കിറ്റും വിതരണം ചെയ്തു. ചടങ്ങിൽ ജിജി സൈമൺ അധ്യക്ഷയായിരുന്നു.
സംസ്ഥാന കാർഷിക വികസന ബാങ്ക് ഭരണ സമിതിയംഗം ടി.എ. നവാസ് മുഖ്യാതിഥിയായിരുന്നു. ഡിസിസി ജനറൽ സെക്രട്ടറി കെ.വി. പോൾ, പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു, വൈസ് പ്രസിഡന്റ് എം.എ. അബ്ദുൾ ജബ്ബാർ, ഫ്രാൻസിസ് തറയിൽ,
എം.എ. സുധീർ, ആർ. അനിൽ, ഷിബി പുതുശേരി, പി.ജെ. ഷാജു, സിജി വർഗീസ്, മിനി പോളി, പി.പി. ജോയി, പി.ജെ. ജോൺസൻ, ലിസി മാളിയേക്കൽ, വിജി ജോളി, ബുഷറ, സാറ, ജി. അനിൽ തുടങ്ങിയവർ സംസാരിച്ചു.