സ്ത്രീശാക്തീകരണ പദ്ധതികൾക്ക് തുടക്കമായി
1454307
Thursday, September 19, 2024 3:35 AM IST
പറവൂർ: ടെക്സ്റ്റൈയിൽ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ജൂട്ട് ബോർഡും, സത്യം ഗ്രാമസംഘം എന്ന സന്നദ്ധ സംഘടനയും ചേർന്ന് സംഘടിപ്പിക്കുന്ന സ്ത്രീ ശാക്തീകരണ പദ്ധതികൾക്ക് തുടക്കമായി.
മാലിന്യമുക്ത ഭാരതം എന്ന ലക്ഷ്യവുമായി ജൂട്ട് ബാഗ്, ജൂട്ട് കരകൗശല ഉത്പന്നങ്ങൾ, ജൂട്ട് മാറ്റ് എന്നിവയുടെ നിർമാണവുമായി ബന്ധപ്പെട്ട് 48 ദിവസം നീളുന്ന പരിശീലന പരിപാടി മന്നം ജൂട്ട് ഇൻഡസ്ട്രീസിൽ തുടങ്ങി. നബാർഡ് ജില്ല ഡെവലെപ്മെന്റ് മാനേജർ അജീഷ് ബാലു ഉദ്ഘാടനം ചെയ്തു.
സത്യം ഗ്രാമസംഘം വൈസ് പ്രസിഡന്റ് കെ.എസ്. കണ്ണൻ അധ്യക്ഷനായി. അസിസ്റ്റന്റ് ജില്ല വ്യവസായ ഓഫീസർ വി.ആർ. തരുൺകുമാർ, യൂണിയൻ ബാങ്ക് പറവൂർ ശാഖ മാനേജർ കർപ്പഗവല്ലി, ഷാജി സലിം, ടി.പി. സുന്ദരേശൻ, വി. വിനീഷ് എന്നിവർ സംസാരിച്ചു.