ടേബിള്‍ ടെന്നീസില്‍ സ്റ്റാര്‍ ജീസസിനു നേട്ടം
1454303
Thursday, September 19, 2024 3:29 AM IST
അങ്കമാലി: ഉപജില്ലാ ടേബിള്‍ ടെന്നീസ് മത്സരത്തില്‍ കറുകുറ്റി സ്റ്റാര്‍ ജീസസ് ഹൈസ്കൂളിലെ കുട്ടികള്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹരായി. ജില്ലാ മല്‍സരത്തില്‍ സെക്കന്‍ഡ് റണ്ണര്‍ അപ്പ് സ്ഥാനവും നേടി.
സബ് ജൂണിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പ്രവണവ്, ആദിത്, നെവിന്, ഇമ്മാനുവല്‍ എന്നിവരും ജൂണിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജോമിന്, അമല്‍, റോയ്സണ്‍, റോയല്‍, മാര്‍സലിനോ, എന്നിവരും സബ് ജൂണിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എസ്ത, അനാമിക, ആന്‍ഡ്രിയ, അല്ഡ്രിന എന്നിവരുമാണ് വിജയികളായത്.
ഹെഡ്മാസ്റ്റര് ഫാ. ജോണി ചിറയ്ക്കല്‍ വിജയികളെ ആദരിച്ചു. കായികാധ്യാപകന് വിന്മോന് പി.വര്‍ക്കി, പിടിഎ പ്രസിഡന്റ് വര്‍ഗീസ് കാരപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു. ജോമിന് ജോയ് സംസ്ഥാന ടേബിള്‍ ടെന്നീസ് മല്‍സരത്തിലേക്ക് യോഗ്യത നേടി.