വൈപ്പിൻ: വൈപ്പിൻ നിയോജക മണ്ഡലത്തിൽ ആരോഗ്യ കേന്ദ്രങ്ങളിൽ 1.71 കോടി രൂപയുടെ നവീകരണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം 20ന് രാവിലെ ഒമ്പതിന് ആരോഗ്യമന്ത്രി വീണാ ജോർജ് മാലിപ്പുറത്ത് നിർമിച്ച ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ തുറന്നുകൊണ്ട് ഉദ്ഘാടനം ചെയ്യും.
നായരമ്പലത്തെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും പള്ളിപ്പുറത്തെ ബിഎഫ്എച്ച്സിയുടെയും പുതുവയ്പിലെ എഫ്എച്ച് സിയുടെയും ഉദ്ഘാടനം മന്ത്രി ഇതേവേദിയിൽ ഓൺലൈനായും നിർവഹിക്കും. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷനാകും. ഹൈബി ഈഡൻ എംപിയാണ് വിശിഷ്ടാതിഥി.